ചാരായം വാറ്റ് ; ആര്‍എസ്എസ് മുഖ്യശിക്ഷക് പിടിയിൽ

0
67

കൊല്ലം ക്ലാപ്പനയിൽ ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ആര്‍എസ്എസ് വള്ളിക്കാവ് ശാഖാ മുഖ്യശിക്ഷക് ക്ലാപ്പന വള്ളിക്കാവ് സ്വദേശി അരുണ്‍ നിവാസില്‍ അരുണ്‍ ഘോഷിനെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

ക്ലാപ്പനക്ക് സമീപം ആലുംപീടിക പെട്രോള്‍ പാമ്പിന് അടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന ഷെഡിൽ ചാരായം വാറ്റുന്നതിന് ഇടയിലാണ് അരുൺഘോഷിനെ അറസ്റ്റ് ചെയ്തത്. ഈ മേഖലകളിൽ ആർഎസ്എസുകാർ വ്യാപകമായി ചാരായം വാറ്റുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസ് ഇവിടങ്ങളിൽ പരിശോധന ശക്തമാക്കിയത്