പ്രഫുൽ പട്ടേലിന് കനത്ത തിരിച്ചടി, ലക്ഷദ്വീപിൽ അറസ്‌റ്റ്‌ ചെയ്‌ത യുവാക്കളെ ഉടൻ മോചിപ്പിക്കണം: ഹൈക്കോടതി

0
87

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദനയങ്ങളെ അംഗീകരിച്ച കലക്‌ടറുടെ നടപടിയിൽ പ്രതിഷേധിച്ച് കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യുവാക്കളെ അറസ്‌റ്റ്‌ ചെയ്‌ത്‌ അഞ്ചുദിവസം റിമാന്റില്‍ താമസിപ്പിച്ച്‌ അവരുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്ന്‌ വിലയിരുത്തിയ കോടതി, ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റിന് നിര്‍ദേശം നല്‍കി.

കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഭരണപരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രഫുൽ പട്ടേൽ ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അഡ്മിനിസ്റ്റീറ്ററുടെ നയങ്ങൾ അതേപടി കളക്ടർ അംഗീകരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ജനങ്ങൾ കോലം കത്തിച്ചത്. തുടർന്ന് പൊലീസ് അറസ്റ് ചെയ്ത 12 പേർക്കെതിരെ രാജ്യദ്രോഹകുറ്റം അടക്കം ചുമത്തി ജയിലിൽ നടക്കുകയായിരുന്നു ലക്ഷദ്വീപ് ഭരണകൂടം.