നിർമാണ മേഖല സാമഗ്രികളുടെ വില വർധനവ്; വ്യവസായ മന്ത്രിയുടെ യോഗം ഇന്ന്

0
70

 

സംസ്ഥാനത്ത് നിർമാണ സാമഗ്രികളുടെ വില വർധനവ് സംബന്ധിച്ചു വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് കമ്പനികളും വിതരണക്കാരും വ്യാപാരികളുമായാണ് ഇന്ന് യോഗം ചേരുക.

കമ്പനികൾ വില കൂട്ടുന്നതിനെതിരെ സർക്കാർ ഇടപെടണമെന്ന ആവശ്യത്തെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചത്. വൈകിട്ട് അഞ്ചിന് ഓൺലൈനായാണ് യോഗം. സിമന്റ്, ചാക്കിന് 510 രൂപയാണ് ഇന്ന് മുതൽ വില വർധിക്കുന്നത്. 480 രൂപയാണ് ശരാശരി വില.