കൊവിഡ് കാലഘട്ടത്തിൽ ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഈ മാസത്തിൽ 17ാം തവണയാണ് വില ലർധിക്കുന്നത്.
ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്.
കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്ന് തുടങ്ങിയത്.