ബാ​ബാ രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ

0
62

 

 

 

 

ബാ​ബാ രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ. ആ​ധു​നി​ക വൈ​ദ്യാ​സ്ത്രം വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ൻറെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ റ​സി​ഡ​ൻറ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ്ഒ​ആ​ർ​ഡി​എ ഇ​ന്ന് ദേ​ശീ​യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

മ​നു​ഷ്യ​ത്വ ര​ഹി​ത​വും വി​വേ​ക​മി​ല്ലാ​ത്ത​തും പ​രി​ഹ​സി​ക്കു​ന്ന​തു​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് രാം​ദേ​വ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. രാം​ദേ​വി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഐ​എം​എ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.