മദ്യം വീടുകളിൽ എത്തിക്കും, ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​നും വി​ത​ര​ണ​ത്തി​നും ഡ​ൽ​ഹിയിൽ അനുമതി

0
78

ലോ​ക്ഡൗ​ൺ സമയത്ത് മ​ദ്യ​ത്തി​ൻറെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​നും വി​ത​ര​ണ​ത്തി​നും അ​നു​മ​തി ന​ൽ​കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ വെ​ബ് പോ​ർ​ട്ട​ലി​ലൂ​ടെ​യോ ബു​ക്ക് ചെ​യ്യാം. ബുക്ക് ചെയ്യുന്ന മദ്യം വീടുകളിൽ എത്തിക്കും. ഇ​ന്ത്യ​ൻ, വി​ദേ​ശ നി​ർ​മി​ത മ​ദ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കും.

എ​ൽ -13 ലൈ​സ​ൻ​സ് കൈ​വ​ശ​മു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മേ ഹോം ​ഡെ​ലി​വ​റി​ക്ക് അ​നു​മ​തി ന​ൽ​കൂ. വീ​ടു​ക​ളി​ലേ​ക്കു​ള്ള ഓ​ർ​ഡ​റു​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ഹോ​സ്റ്റ​ൽ, ഓ​ഫീ​സ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലും സ​മാ​ന സ​ജ്ജീ​ക​ര​ണം വേ​ണ​മെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഓ​ൺ​ലൈ​ൻ മ​ദ്യ​വി​ൽ​പ്പ​ന​യെ കു​റി​ച്ച് ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ല്ലെ​ന്നാ​ണ് എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്.