രാജ്യത്ത് കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിന് താഴെ

0
70

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,510 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,795 മരണം കൂടി കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

2,81,75,044 പേർക്ക് രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 92.09 ശതമാനാണ് ഇപ്പോൾ രോഗമുക്തി നിരക്ക്. 2,59,47,629 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കണക്ക്. 3,31,895 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.