Wednesday
17 December 2025
24.8 C
Kerala
HomeKeralaനല്‍കാനുള്ളത് 68000 രൂപ, ചെയ്ത ജോലിയുടെ കാശ് തരാതെ ബിജെപിക്കാർ പറ്റിച്ചെന്ന് കോവിഡ് രോഗി

നല്‍കാനുള്ളത് 68000 രൂപ, ചെയ്ത ജോലിയുടെ കാശ് തരാതെ ബിജെപിക്കാർ പറ്റിച്ചെന്ന് കോവിഡ് രോഗി

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പൂജപ്പുര വാർഡ് കൗൺസിലറുമായ വി വി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കായി ലൈറ്റ് വര്‍ക്ക് നടത്തിയതിന്റെ പ്രതിഫലം നൽകാതെ നേതാക്കൾ പറ്റിച്ചതായി ബിജെപി പ്രാദേശിക നേതാവ് കൂടിയായ ലൈറ്റ് ആൻ്റ് സൗണ്ട്സ് ഉടമ. പൂജപ്പുരയിലെ ദേവു സൗണ്ട്സ് ഉടമ ബിജുവാണ് നേതാക്കളുടെ ക്രൂരത തുറന്നുപറയുന്നത്. തുക ലഭിക്കാത്തതിനാൽ കോവിഡ് ചികിത്സയ്ക്കായി പണമില്ലാതെ ദുരിതം അനുഭവിക്കുകയാണെന്നും ബിജു പറഞ്ഞു. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയ്ക്ക് ലൈറ്റ് വര്‍ക്ക് ചെയ്തതിന്റെ പണം ലഭിക്കണമൊവശ്യപ്പെട്ടാണ് ന്യുമോണിയയും ശ്വാസകോശ രോഗവുമടക്കമുളള്ള ബിജു അശുപത്രിയില്‍ നിന്നും നേതാക്കളോട് അപേക്ഷിക്കുന്നത്‌. ആരുടെയും ഔദാര്യം വേണ്ട, താനും പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുതെന്നും ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം.

ബഹുമാന്യ ബിജെപിയുടെ പൂജപ്പുര വാര്‍ഡിന്റെ നേതാക്കന്മാരെ...

ഞാന്‍ ബിജു. ദേവൂ സൗണ്ട്‌സ് പൂജപ്പുര. ഞാന്‍ കോവിഡ് പിടിപെട്ടു neomonia ആയി oxigen ലെവല്‍ താഴ്ന്ന് Lungs പ്രശ്‌നം ആയി കഴിഞ്ഞ ഒരു മാസമായി PRS ല്‍ ചികിത്സയില്‍ ആണ്. ഇനിയും ഒന്നുരണ്ടു മാസം ഓക്‌സിജന്‍ സപ്പോര്‍ട്ട് കൂടിയേ കഴിയാന്‍ പറ്റു. ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്..ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുന്‍പ് നടന്ന കോര്‍പ്പറഷന്‍ ഇലക്ഷന് എന്റെ സ്ഥാപനാമായ ദേവൂ സൌണ്ട്‌സാണ് ബിജെപി പൂജപ്പുര വാര്‍ഡ് കമ്മറ്റിക്കായി പ്രചരണവും ലൈറ്റ് വര്‍ക്കും ചെയ്തത്. ആ വകയില്‍ എനിക്ക് 68000/-(അറുപത്തിഎ ട്ടായിരം )കിട്ടാനുണ്ട്. ജില്ലാപ്രസിഡന്റ് കൂടിയായ കൗണ്‍സിലറിനെ വിളിച്ചപ്പോള്‍ ഇതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഹോസ്പിറ്റലില്‍ ആയ ശേഷവും മെസ്സേജ് ഇട്ടപ്പോഴും മറുപടിതന്നില്ല. വര്‍ക്ക് ഓര്‍ഡര്‍ പറഞ്ഞ പ്രവര്‍ത്തകരും മിണ്ടുന്നില്ല. ആരുടെയും ഔദാര്യം വേണ്ട ഞാനും എന്റെ പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്. ദയവായി ഈ പ്രത്യേക സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments