കോപ്പ അമേരിക്ക ഫുട്ബോൾ ചമ്പ്യാൻഷിപ്പിന് ബ്രസീൽ വേദി

0
72

കോപ്പ അമേരിക്ക ഫുട്ബോൾ ചമ്പ്യാൻഷിപ്പിന് ബ്രസീൽ വേദിയാകും.ജൂൺ 13 മുതൽ ജൂലൈ പത്ത് വരെയാണ് മത്സരങ്ങൾ.കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

അർജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൊളംബിയ നേരത്തെ പിന്മാറിയിരുന്നു.

ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പായ കോപ്പ അമേരിക്കയ്ക്ക് 2016ൽ യുഎസ്എ ആതിഥേയത്വം വഹിച്ചിരുന്നു. ലാറ്റിനമേരിക്കയ്ക്ക് പുറത്ത് ആദ്യമായി ചാമ്പ്യൻഷിപ്പ് അരങ്ങേറിയത് അന്നാണ്.