ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ; എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

0
63

 

ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ. എതിരില്ലാതെയാണ് ചി​റ്റ​യം ഗോ​പ​കു​മാ​ര് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടത്. പ്ര​തി​പ​ക്ഷ​ത്ത് നി​ന്ന് ആ​രും മ​ത്സ​രി​ക്കാ​ത്ത​തി​നാ​ൽ വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ്ര​ഖ്യാ​പി​ച്ചു.

അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള സി​പി​ഐ പ്ര​തി​നി​ധി​യാ​ണ്. അ​ടൂ​രി​ൽ നി​ന്നു തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണു ചി​റ്റ​യം ഗോ​പ​കു​മാ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.