‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം’ അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണ്ണി സേന

0
69

ബോളിവുഡ് താരം അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണമെന്ന് ആവശ്യവുമായി കർണ്ണി സേന രംഗത്ത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് മുഴുവൻ പേരും നൽകണമെന്നാണ് ഇവരുടെ ആവശ്യം.

മഹത്തായ പൃഥ്വിരാജ് ചൗഹാന്റെ കഥപറയുമ്പോൾ അവർക്ക് എങ്ങനെ ചിത്രത്തിന്റെ ശീർഷകം ‘പൃഥ്വിരാജ്’ ആയി നിലനിർത്താനാകും തലക്കെട്ട് അദ്ദേഹത്തിന്റെ മുഴുവൻ പേരിലേക്ക് മാറ്റുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി സംവിധായകനും കർണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുർജീത്ത് സിങ്ങ് രാധോർ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പ് കർണ്ണി സേനയ്ക്ക് മുന്നിൽ സിനിമ സ്‌ക്രീൻ ചെയ്യണമെന്ന നിർദ്ദേശവും നേതാക്കൾ മുന്നോട്ട് വച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.