വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചശേഷം വഞ്ചിച്ചു, കങ്കണാ റണാവത്തിന്റെ അംഗരക്ഷകന്‍ അറസ്‌റ്റില്‍

0
45

മുംബൈ സ്വദേശിനിയായ ബ്യൂട്ടീഷ്യനെ പീഡിപ്പിച്ച കേസിൽ നടി കങ്കണ റണാവത്തിന്റെ അംഗരക്ഷകനെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കര്‍ണാടക മാണ്ഡ്യ ഹെഗ്ഗദഹള്ളി സ്വദേശി കുമാര്‍ ഹെഗ്‌ഡെയെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. അമ്മയ്‌ക്ക് സുഖമില്ല എന്ന പേരില്‍ 50,000 രൂപ കടം വാങ്ങിയശേഷം കുമാ‌റിനെക്കുറിച്ച്‌ വിവരമൊന്നുമുണ്ടായില്ല. എട്ട് വര്‍ഷമായി താനും കുമാറും തമ്മില്‍ അടുപ്പത്തിലാണെന്നും വിവാഹിതരാകാതെ ലിവിംഗ് ടുഗദര്‍ ബന്ധമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ശാരീരികബന്ധത്തിന് താല്‍പര്യമില്ലാഞ്ഞിട്ടും പലപ്പോഴും കുമാര്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ അമ്മയ്‌ക്ക് സുഖമില്ല എന്ന പേരില്‍ 50,000 രൂപ വാങ്ങി നാട്ടിലേക്ക് പോയ കുമാര്‍ പിന്നീട് ഫോണ്‍ വിളിച്ചിട്ടോ സന്ദേശങ്ങളയച്ചിട്ടോ പ്രതികരിച്ചില്ല. തുടര്ന്നാണ് പൊലിസിൽ പരാതി നല്‍കിയത്. മാണ്ഡ്യയിലെ ഹെഗ്ഗദഹള്ളിയിലെത്തിയ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തു. വഞ്ചനയ്‌ക്കും പീഡനത്തിനുമാണ് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.