തീ​പി​ടി​ക്കു​ന്ന ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

0
71

 

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഈ ​മാ​സം ഇ​ത് 16-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 3.47 രൂ​പ​യും ഡീ​സ​ലി​ന് 4.23 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ളി​ന് 94.33 രൂ​പ​യും ഡീ​സ​ലി​ന് 90.74 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 96.21 രൂ​പ​യും ഡീ​സ​ലി​ന് 91.50 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.