പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്‌കാരം കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്

0
64

2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്‌കാരം കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. കൊവിഡ് മഹാമാരി ഉൾപ്പെടെ നിരവധി പൊതുജനാരോഗ്യ പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ കേരളത്തെ സഹായിച്ചതിനാണ് പുരസ്‌കാരം.

വനിതാ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനത്തോടനുബന്ധിച്ച് ഇന്റർഗ്രേറ്റഡ് ഹെൽത്ത് ആന്റ് വെൽബീങ് കൗൺസിൽ സംഘടിപ്പിച്ച വെർച്വൽ പരിപാടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ അവാർഡ് നൽകിയത്.