ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക്

0
74

ലക്ഷദ്വീപിൽ ഭരണപരിഷ്‌ക്കാരങ്ങൾക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക്.സന്ദർശകപാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ഇവിടം വിടണമെന്ന് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു.

എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് ഇന്ന് മുതൽ ദ്വീപിലേക്ക് സന്ദർശനാനുമതി. നിലവിൽ സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിൻ്റെ അനുമതി വേണം .കോവിഡ് വ്യാപന സാഹചര്യത്തിലാണ് വിലക്കെന്ന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ വ്യക്തമാകുന്നു.

അതേസമയം പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് സൂചന. അതേസമയം സേവ് ലക്ഷദീപ് ഫോറം ആദ്യ യോഗം ജൂൺ 1 ൻ കൊച്ചിയിൽ ചേരും. ഭരണപരിഷ്‌കാരങ്ങൾ നിയമപരമായി നേരിടാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിരുന്നു.