യു.എ.ഇയിലേക്കുള്ള വിലക്ക് വീണ്ടും നീട്ടി,ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ

0
141

 

ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. എമിറേറ്റ്സ് എയർലൈൻസ് ഇത് സംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്ന ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ കോവിഡ് നിരക്ക് കുറയുന്നതിനാൽ യുഎഇ യാത്രാ വിലക്ക് പിൻവലിക്കുമെന്ന് പ്രവാസികൾ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനം. നേരത്തെ ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയിരുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയ്ക്ക് അനുമതി നൽകാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യുഎഇ സിവിൽ ഏവിയേഷൻറെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം.