രാമനാഥപുരം കടല്‍ത്തീരത്ത് അസ്ഥികൂടങ്ങള്‍, അന്വേഷണം തുടങ്ങി

0
70

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കടല്‍ത്തീരത്ത് നിന്ന് അഞ്ചു അസ്ഥികൂടങ്ങള്‍ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വലിനോക്കം ഗ്രാമത്തില്‍ കടല്‍ത്തീരത്ത് നിന്നാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം ഉള്‍പ്പെടെ വിവിധ സാധ്യതകളാണ് പരിശോധിക്കുന്നത്.

500ലധികം ആളുകള്‍ താമസിക്കുന്ന ഗ്രാമമാണ് വലിനോക്കം. എല്ലാവരും മത്സ്യത്തൊഴിലാളികളാണ്. മണലില്‍ നിന്ന്
പുറത്തേക്ക് വന്ന നിലയിലായിരുന്നു അസ്ഥികൂടങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രദേശത്ത് കനത്തകാറ്റ് വീശിയിരുന്നു. കാറ്റത്ത് മണ്ണല്‍ മാറിയപ്പോള്‍ അസ്ഥികൂടങ്ങള്‍ പുറത്തുവന്നതാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്.