ലക്ഷദ്വീപിൽ സിപിഐ എം പ്രതിനിധികള്‍ക്ക് സന്ദർശന വിലക്ക് , നടപടി പ്രഫുൽ പട്ടേലിന്റെ നിർദ്ദേശപ്രകാരം

0
80

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സിപിഐ എം പ്രതിനിധികള്‍ക്ക് അനുമതിയില്ല. പാര്‍ട്ടി പ്രതിനിധികള്‍ നല്‍കിയ അപേക്ഷ അഡ്മിനിസ്‌ട്രേഷന്‍ തള്ളി. കൊവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ ന്യായീകരണം. എംപിമാരായ എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. ദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയുമെന്നതിലുള്ള ആശങ്കയാണ് യാത്ര തടയാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു.