ലക്ഷദ്വീപിൽ ഇന്റർനെറ്റ് സ്പീഡ് കുറയുന്നു, കുട്ടികളുടെ ഓൺലൈൻ ക്ലാസുകളെ ബാധിക്കും

0
78

ലക്ഷദ്വീപിൽ പ്രതിസന്ധി നിലനിൽക്കെ ദ്വീപിൽ ഇന്റർനെറ്റിന് സ്പീഡ് കുറയുന്നുവെന്ന് പരാതി.2ജി നെറ്റ്‌വർക്ക് സേവനം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ആക്ഷേപം

ജൂൺ ഒന്നു മുതൽ ദ്വീപിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇൻറർനെറ്റ് വേഗത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു

സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇൻറർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു.