Wednesday
17 December 2025
26.8 C
Kerala
HomeSportsഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിൻറെ കരാർ കലാവധി നീട്ടി

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിൻറെ കരാർ കലാവധി നീട്ടി

 

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിൻറെ കരാർ കലാവധി സെപ്റ്റംബർ വരെ നീട്ടി. മെയ് 15ന് അവസാനിച്ച കരാറാണ് സെപ്റ്റംബർ വരെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻറെ സാങ്കേതിക സമിതി നീട്ടിയത്.

ദേശീയ ടീം 2022 ലോകകപ്പ്, 2023 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയ്ക്കായി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഫെഡറേഷൻറെ നടപടി.2019 മെയിലാണ് 2 വർഷ കാലാവധിയിൽ സ്റ്റിമാച്ച് ഇന്ത്യൻ ടീമിൻറെ പരിശീലകനായെത്തിയത്. 2014ലെ ബ്രസീൽ ലോകകപ്പിൽ ക്രൊയേഷ്യയുടെ പരിശീലകനായിരുന്നു സ്റ്റിമാച്ച്.

 

RELATED ARTICLES

Most Popular

Recent Comments