ബംഗളൂരുവില്‍ ലഹരിമരുന്ന് വേട്ട; മലയാളികളടക്കം ആറ് പേര്‍ അറസ്റ്റിൽ

0
69

ബംഗളുരുവിൽ വൻ മയക്കുമരുന്നുവേട്ട. മലയാളികൾ അടക്കം ആറുപേരെ നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. നൈജീരിയിന്‍ സ്വദേശി ജോണ്‍ ചുക്കാക്കോ, ബംഗളൂരു സ്വദേശികളായ ഷെര്‍വിന്‍ സുപ്രീത് ജോണ്‍, അനികേത് എ കേശവ, ഡൊമിനിക് പോള്‍, മലയാളികളായ പി ബി ആദിത്യന്‍, സി എസ് അഖില്‍ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് 35 ലക്ഷം രൂപ വില വരും. എംഡിഎംഎ ഗുളികകളും എല്‍എസ്ഡി പേപ്പറുകളും ഉള്‍പ്പെടെയുള്ള മയക്കുമരുക്കൾ ഇവരിൽനിന്നും പിടിച്ചെടുത്തത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയിരുന്ന രാവിലെ 6 മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ലഹരി മരുന്ന് വില്‍ക്കാനായിരുന്നു പിടിയിലായവരുടെ ശ്രമം. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘമാണ് അറസ്റ്റിലായതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം എസ്പി പറഞ്ഞു.