യു​വേ​ഫ കി​രീ​ടം ചെ​ൽ​സിയ്ക്ക്,മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി

0
69

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ൽ​സി യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ജേ​താ​ക്ക​ളാ​യി. സി​റ്റി​യെ എതിരില്ലാതെ ഒ​രു ഗോ​ളി​നാ​ണ് ചെ​ൽ​സി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പോ​ർ​ച്ചു​ഗ​ല്ലി​ലെ പോ​ർ​ട്ടോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ൻ താ​രം കാ​യ് ഹാ​വെ​ർ​ട്‌​സ് ആ​ണ് ചെ​ൽ​സി​ക്കു വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്.2012ന് ശേഷം ആദ്യമായാണ് ചെൽസി കിരീടത്തിൽ മുത്തമിടുന്നത്.

സെർജിയോ അഗ്യൂറോയുടെ ചാമ്പ്യൻസ് ലീഗ് കിരീടസ്വപ്നം പൂവണിഞ്ഞില്ല. മികച്ച പ്രതിരോധത്തിലൂടെ സിറ്റിയെ തടഞ്ഞു നിർത്തിയ ചെൽസി, ഒന്നാം പകുതിയിൽ നേടിയ ഗോളിലാണ് കിരീടം സ്വന്തമാക്കിയത്. സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പരീക്ഷണമാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയിൽ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുൻതൂക്കം നൽകി. എന്നാൽ ചെൽസിയുടെ പ്രതിരോധമാണ് ടീമിന് വിജയം നൽകിയത്.

ചെൽസി പരിശീലകൻ തോമസ് ടൂഹലിന്റെ മധുരപ്രതികാരമാണ് കിരീട നേട്ടം.യൂറോപ്യൻ ക്ലബ്ബ് ഫുട്‌ബോളിൽ ഒരിടവേളക്ക് ശേഷം ചെൽസിയുടെ വിജയാഘോഷത്തിന് സാക്ഷ്യം വഹിച്ചു.