Breaking ബിജെപി കുഴൽപ്പണം: തൃശൂരിൽ ബിജെപിക്കാർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

0
65

കൊടകരയിലെ ബിജെപി കുഴൽപ്പണക്കടത്തുമായി ബിജെപിക്കാർ തമ്മിൽ ഏറ്റുമുട്ടലും കത്തിക്കുത്തും. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂരിലാണ് സംഭവം. സംഭവത്തിൽ ബിജെപി പ്രവർത്തകൻ ഹിണിന് കുത്തേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്നുപേർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയിൽ വാക്‌സിൻ ക്യാമ്പിൽ വച്ചാണ് ബിജെപിക്കാർ ഏറ്റുമുട്ടിയത്. കേസുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയായിരുന്നു സംഘർഷം.