കാലവർഷം ജൂണ്‍ മൂന്നോടെ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

0
41

കേരളത്തില്‍ ഇക്കുറിയും കാലവർഷം കനക്കുമെന്ന് റിപ്പോർട്ട്. ജൂണ്‍ മൂന്നിനകം കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. വ്യാപക മഴക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും യെല്ലോ
അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.