കള്ളപ്പണം ഹെലികോപ്റ്ററില്‍ കടത്തി, കെ സുരേന്ദ്രനെതിരെ പരാതി

0
60

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രകളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന
അധ്യക്ഷൻ ഐസക് വര്‍ഗീസാണ് പരാതി നല്‍കിയത്. ചെക്ക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാനായാണ് കള്ളപ്പണം കൊണ്ടുപോകാന്‍ സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ ഉപയോ​ഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ യാത്രയിലൂടെ കേരളത്തിലേക്ക് കടത്തിയ അനധികൃത പണം സംബന്ധിച്ചുളള അന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു. ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച്‌ നേരത്തെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദസന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം.