കാറും ലോറിയും കൂട്ടിയിടിച്ച് കായംകുളത്ത് നാല് മരണം

0
81

കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം. കാർ യാത്രക്കാരായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ കായംകുളം സ്വദേശികളും ഒരാള്‍ കൊട്ടാരക്കര സ്വദേശിയുമാണ്‌.കായംകുളം കരീലക്കുളങ്ങരയിലാണ് ഇന്ന് പുലർച്ചെയോടെ അപകടമുണ്ടായത്.

അപകട കാരണം വ്യക്തമല്ല. അപകടത്തിൽ കാറിലുണ്ടായരുന്ന അജ്മി, അൻഷാദ് എന്നിവർക്കും ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റു.