രാജസ്ഥാനിൽ ഡോക്ടർ ദമ്പതികളെ നടുറോഡിൽ പട്ടാപ്പകൽ വെടിവച്ചു കൊന്നു

0
54

രാജസ്ഥാനിൽ ഡോക്ടർ ദമ്പതികളെ കാർ തടഞ്ഞുനിർത്തി നടുറോഡിൽ പട്ടാപ്പകൽ വെടിവച്ചു കൊന്നു. ഭരത്പൂരില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടർന്നെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. ഇരുവരും തൽക്ഷണം മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ബൈക്ക് ഉപയോ​ഗിച്ച്‌ കാര്‍ തടഞ്ഞശേഷം കാർ ഓടിക്കുകയായിരുന്ന ആളിനടുത്തെത്തിയ അക്രമി അകത്തുണ്ടായിരുന്ന രണ്ടുപേർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. കൃത്യം നടത്തിയ ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ്
പറയുന്നത്. രണ്ട് വർഷം മുമ്പ് ഭരത്പൂരിൽ ഒരു യുവതിയുടെ കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ ഭാര്യയും അമ്മയും കുറ്റാരോപിതരാണ്. യുവതിയുടെ സഹോദരനാണ് വെടിവച്ചതെന്നു സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.