ഷെയ്ന്‍ നിഗം നായകനാകുന്ന ടി.കെ രാജീവ് കുമാര്‍ ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

0
60

ഷെയ്ന്‍ നിഗം നായകനാകുന്ന ടി.കെ രാജീവ് കുമാര്‍ ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്ററില്‍ പുഞ്ചിരിയോടെ വെള്ളത്തില്‍ കിടക്കുന്ന ഷെയ്‌നിനെയാണ് കാണാനാവുക. മമ്മൂട്ടിയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. കാശ്മീരി സ്വദേശി ശെയ്‌ലീ കൃഷ്ണയാണ് നായിക. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.