ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ കൊടകര കുഴൽപ്പണ കേസിൽ ഇന്ന് ചോദ്യം ചെയ്യും

0
179

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയുന്നത് . ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ ധർമരാജനുമായി ബന്ധപ്പെടാൻ സംസ്ഥാന ഓഫീസിൽ നിന്നാണ് നിർദേശം ലഭിച്ചതെന്നാണ് കർത്തയുടെ മൊഴി.

സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണമിടപാടുമായി ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു ഗണേഷിന്റെ മൊഴി. നിലവിൽ കണ്ടെത്തിയ തുകയെക്കാൾ കൂടുതൽ കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. കേസിലെ മൂന്ന് പ്രതികൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.കള്ളപ്പണ കേസിലെ ബിജെപിയുടെ ഉന്നതബന്ധം പുറത്തുവരും.