എം.എല്‍.എമാര്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രിയ്ക്കും സ്വീകരണം നൽകി

0
70

ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനും
ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ എം.രാജഗോപാലന്‍, (തൃക്കരിപ്പൂർ) ഇ.ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്) അഡ്വ.സി.എച്ച്.കുഞ്ഞമ്പു (ഉദുമ) എന്‍.എ.നെല്ലിക്കുന്ന് (കാസറഗോഡ്) എ.കെ.എം.അഷ്‌റഫ് (മഞ്ചേശ്വരം) എന്നിവര്‍ക്കും ജില്ലാ പഞ്ചായത്ത് സ്വീകരണം നല്‍കി ജലസംരക്ഷണ പ്രവർത്തനങ്ങ ൾക്ക് ദേശീയ പുരസ്കാരം നേടിയ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിനെ ആദരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ചയാണ് പരിപാടി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങാണിത്.