എല്ലാവര്ക്കും വാക്സിൻ എന്നത് സർക്കാർ നയം ‘ജനാധിപത്യത്തിനും ജനക്ഷേമത്തിനും മുൻ‌തൂക്കം നൽകുന്ന സർക്കാർ’ – ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം തുടങ്ങി

0
62

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സർക്കാർ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പ്രവർത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നൽകും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ​ഗവർണർ പറഞ്ഞു.

കൊവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കൊവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം. ഒന്നാം കൊവിഡ് തരംഗം നേരിടാൻ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങൾക്ക് കൈത്താങ്ങായി.

അസമത്വം ഇല്ലാതാക്കി സമത്വം നടപ്പിലാക്കുക സർക്കാരിന്റെ ലക്ഷ്യം

വികസന ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും തുടരും

സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിർത്തനായി

കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് സമഗ്ര പാക്കേജ് നടപ്പാക്കി

ഭക്ഷ്യകിറ്റുകൾക്കായി നൂറു കോടി രൂപ ചെലവഴിച്ചു

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവും ഉന്നമനവുമാണ് സർക്കാരിന്റെ ലക്ഷ്യമിടുന്നത്

കോവിഡ് കാലത്ത് ജനകീയ ഹോട്ടലുകൾ ജനങ്ങൾക്ക് ആശ്വാസമായി, ഇതിനായി 50 കോടി രൂപ ചെലവഴിച്ചു

ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്തവർക്ക് ആയിരം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

എല്ലാവര്ക്കും വാക്സിൻ എന്നത് സർക്കാർ നയം

സംസ്ഥാനം സ്വന്തമായി വാക്സിൻ ഉത്പാദിപ്പിക്കും