ലക്ഷദ്വീപില്‍ അറസ്റ്റിലായവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം, പ്രതിഷേധം ഉയർന്നതോടെ ഒഴിവാക്കി, അറസ്റ്റിലായവർ നിരാഹാരം തുടങ്ങി

0
81

ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍അലിയുടെ വിവാദ പ്രതികാരത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. എന്നാൽ, സംഭവം വിവാദമായതോടെ രാത്രി വൈകി ഈ വകുപ്പ് ഒഴിവാക്കി അധികൃതർ തടിയൂരി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാൽ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെതുടർന്നാണ് രാത്രി വൈകി അധികൃതര്‍ വകുപ്പ് പിൻവലിച്ചത്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ ഇതുവരെ ഈ വകുപ്പ് സാങ്കേതികമായി ഇത് പിന്‍വലിക്കാന്‍ പറ്റിയിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും ദുരന്തനിവാരണ നിയമപ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാൻ എപ്പോൾ നിർദ്ദേശിച്ചിട്ടുള്ളത്. അതിനിടെ അറസ്റ്റിലായവര്‍ സ്‌റ്റേഷനില്‍ നിരാഹാരം ആരംഭിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ ലക്ഷദ്വീപിനെക്കുറിച്ച്‌ വ്യാജ പ്രസ്താവന നടത്തിയ ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ച്‌ പ്രതിഷേധിച്ച 12 പേരാണ് അറസ്റ്റിലായത്.