രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു

0
52

 

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം ഇന്ന് . നിയമസഭയെ ഗവർണർ അഭിസംബോധന ചെയ്തു. ഇന്ന് രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ സർക്കാരിന്റെ ആദ്യനയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഭരണത്തുടർച്ചയായതിനാൽ കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനത്തിൽ നിന്ന് കാതലായ മാറ്റങ്ങളുണ്ടാകാനിടയില്ലെന്നാണ് സൂചന.

സാർവത്രിക വാക്‌സിനേഷനിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയതുമടക്കമുള്ള സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയനിലപാടുകൾ നയപ്രഖ്യാപനത്തിൽ വന്നേക്കാം. എങ്കിൽ അത്തരം വിമർശനങ്ങളോടുള്ള ഗവർണറുടെ സമീപനവും ഉറ്റുനോക്കപ്പെടുന്നു. കഴിഞ്ഞ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങളുൾപ്പെടെ ഗവർണർ വായിച്ചിരുന്നു.

നാലിന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. ഏഴ്, എട്ട്, ഒമ്ബത് തീയതികളിൽ ബജറ്റിനെക്കുറിച്ച് പൊതുചർച്ച. 10ന് വോട്ട് ഓൺ അക്കൗണ്ട് ചർച്ച. 11ന് സർക്കാർ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും. 14ന് ധനവിനിയോഗ രണ്ടാംനമ്പർ ബിൽ പരിഗണിച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിയും.

ഇന്ന് രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിക്കും. എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാകാതിരുന്ന മന്ത്രി വി. അബ്ദു റഹ്മാനും നെന്മാറ അംഗം കെ. ബാബുവും ഇന്ന് രാവിലെ 8ന് സ്പീക്കറുടെ ചേംബറിലെത്തി സത്യപ്രതിജ്ഞ ചെയ്യും.