ഭര്‍ത്താവ് വീണുമരിച്ച കിണറ്റില്‍ മകളുമായി ചാടി യുവതി ആത്മഹത്യ ചെയ്തു

0
65

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി ജീവനൊടുക്കി. കടക്കാവൂര്‍ നിലക്കമുക്ക് സ്വദേശി ബിന്ദുവാണ് (35), മകൾ ദേവയാനിയേയുമെടുത്ത് (8) കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരെയും കഴിഞ്ഞ ദിവസം രാത്രി കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച് പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു. ബിന്ദുവിന്‍റെ ഭര്‍ത്താവ് പ്രവീണ്‍ ഏതാനും ദിവസം മുമ്പ് വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചിരുന്നു. ഇതിലുള്ള മനോവിഷമം കാരണമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം