മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
78

കഴിഞ്ഞ ദിവസം മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.അഞ്ചുതെങ്ങ് സ്വദേശി ഷാജു (35)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് ഇന്ന് രാവിലെ 7:30 മണിയോടെ പൂത്തുറക്ക് സമീപം കടലിൽ മൃതദ്ദേഹം കണ്ടെത്തിയത്.

തുടർന്ന് മൃതദേഹം മത്സ്യ തൊഴിലാളികൾ മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു. കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടത്തിനും മറ്റ് നടപടികൾക്കുമായി മൃതദേഹം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാവിലെയോടെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞ് ഷാജു മുതലപ്പൊഴി കടലിൽ കാണാതായത്. തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷാജുവിനായുള്ള തിരിച്ചിൽ വൈകുന്നതായി ആരോപിച്ച് ബന്ധുകളും നാട്ടുകാരും സ്റ്റേഷൻ ഉപരോധിച്ചിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.