ലക്ഷദ്വീപ് ; അതിക്രമത്തിനെതിരെ പ്രതികരിച്ച അധ്യാപകന് ഷോക്കോസ് നോട്ടീസ്

0
82

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ പ്രതികരിക്കുന്നവരുടെ വായ മൂടിക്കെട്ടാൻ ഭീഷണി നടപടികളുമായി അധികൃതർ. തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ പൂട്ടാനാണ് നീക്കം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ച പ്രൈമറി സ്‌കൂള്‍ അധ്യാപകന് ഷോക്കോസ് നോട്ടീസ് അയച്ചു.

കടമത്ത് എല്‍പി സ്‌കൂള്‍ അധ്യാപകൻ പി മുഹമ്മദ് കാസിമിനാണ് നോട്ടീസ് അയച്ചത്. സമൂഹമാധ്യമങ്ങൾ വഴി ഭരണകൂടത്തിനെതിരെ പ്രകോപനപരവും തെറ്റദ്ധാരണാജനകവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് നോട്ടിസില്‍ പറയുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലക്ക് ഇത് ഇതനുവദനീയമല്ലെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിർദ്ദേശം.