ലക്ഷദ്വീപ് പരിഷ്ക്കാരം ; കേന്ദ്രം വിശദീകരണം നൽകണം- ഹൈക്കോടതി

0
78

ലക്ഷദ്വീപിലെ പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർദ്ദേശം. രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി സാവകാശം അനുവദിച്ചത്. അതേസമയം, തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു.