ലക്ഷദ്വീപ്: ജൂൺ രണ്ടിന് രാജ്ഭവന് മുന്നിൽ എല്‍ഡിഎഫ്‌ എംപിമാരുടെ പ്രതിഷേധസമരം

0
71

 

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ്‌ തീരുമാനിച്ചു. ലക്ഷദ്വീപ്‌ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി എല്‍ഡിഎഫ്‌ എംപിമാര്‍ ജൂണ്‍ രണ്ടിന് രാജ്‌ഭവന്‌ മുന്നില്‍ പ്രതിഷേധ സമരം നടത്തും. കോവിഡ്‌-19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്‌ ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലും രാവിലെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.