തമിഴ്‌നാട്ടില്‍ ലോക്ക്ഡൗൺ ജൂണ്‍ ഏഴുവരെ നീട്ടി

0
68

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോഗത്തിനു പിന്നാലെയാണ് ലോക്ഡൗണ്‍ നീട്ടിയുള്ള പ്രഖ്യാപനം.

സ്വകാര്യസ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികൾ, ഐ.ടി/ഐ.ടി എനേബിള്‍ഡ് സര്‍വീസ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരോട് വര്‍ക് ഫ്രം ഹോം രീതി പിന്തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറുവരെ ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.