സോണിയാഗാന്ധിക്കെതിരെ ചെന്നിത്തല, തന്നെ അപമാനിച്ചുവെന്നും ചെന്നിത്തല

0
90

കേരളത്തില്‍ പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം അറിയിച്ച് രമേശ് ചെന്നിത്തല സോണിയാഗാന്ധിയ്ക്ക് കത്തയച്ചു. ഒന്ന് നേരത്തെ പറയാമായിരുന്നു, ഞാന്‍ അപമാനിതനായി എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റുമെങ്കില്‍ അത് നേരത്തെ അറിയിക്കാമായിരുന്നെന്നും കത്തില്‍ പറയുന്നു. അതാണ് മര്യാദ. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായി എന്നുമാണ് ചെന്നിത്തല പറഞ്ഞത്.

എൽഡിഎഫ് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും പിന്തുണ ലഭിച്ചില്ല. പലപ്പോഴും മാധ്യമങ്ങളാണ് സഹായിച്ചത്. ഇതിന്റെ ഒരംശം പോലും പല നേതാക്കളും തന്നോട് കിട്ടിയില്ലെന്നും ഏതെല്ലാം അറിഞ്ഞിട്ടും തന്നെ അപമാനിച്ച നടപടിയിൽ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.