ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

0
51

കേരള തീരത്തും കർണാടക, ലക്ഷദ്വീപ് തീരമേഖലകൾ, ശ്രീലങ്കയുടെ കിഴക്കൻ തീരങ്ങൾ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ഇന്നും നാളെയും (മേയ് 27, 28) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നു രാത്രി (മേയ് 27) 11.30 വരെ പൊഴിയൂർ മുതൽ കാസർകോഡ് വരെയുള്ള തീരമേഖലകളിൽ മൂന്നു മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കു സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.