സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന് വെർച്വലായി നടത്തും, എസ്‌എസ്‌എൽസി മൂല്യനിർണയം ജൂൺ 7 മുതൽ

0
69

സംസ്ഥാനത്ത് പുതിയ അധ്യയന വർഷ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് വെർച്വലായി നടത്തും. രാവിലെ ഒൻപതിന് വിക്‌ടേഴ്‌സ് ചാനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

സംസ്ഥാനത്തെ സ്‌കൂൾതലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺഹിൽ ഹയർസെക്കന്ററി സ്‌കൂളിൽ വച്ച്‌ അന്നേ ദിവസം11 മണിക്ക് നടക്കും.

തുടക്കത്തിൽ ഡിജി‌റ്റൽ ക്ളാസുകൾ മാത്രമാണുണ്ടാകുക. കഴിഞ്ഞ വ‌ർഷത്തെ പാഠഭാഗങ്ങൾ ബന്ധിപ്പിച്ച്‌ ബ്രിഡ്‌ജ് ക്ളാസുകളും റിവിഷനുമുണ്ടാകും. അധ്യാപകരെ കണ്ടുള്ള ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖല ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

എസ്​.എസ്​.എല്‍.സി മൂല്യ നിര്‍ണയം ജൂണ്‍ ഏഴ്​ മുതല്‍ 25 വരെയും ഹയര്‍സെക്കണ്ടറി – വി.എച്ച്‌​.എസ്​.ഇ മൂല്യ നിര്‍ണയം ജൂണ്‍ ഒന്ന്​ മുതല്‍ 19 വരെയും നടക്കും. പ്രാക്​ടിക്കല്‍ പരീക്ഷ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ്​ വരെ നടക്കും. പ്ലസ്​ വണ്‍ പരീക്ഷയുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച തിരുവനന്തപുരം മണക്കാട്​ സ്​കൂളുകളില്‍ വെച്ച്‌​ പാഠപുസ്​തക വിതരണത്തിന് തുടക്കംകുറിക്കും. ഒന്നാം ഭാഗത്തിന്‍റെ 70 ശതമാനം പാഠപുസ്​തക വിതരണം പൂര്‍ത്തിയായി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്​ ലഭിക്കാന്‍ എല്ലാവരും സഹായിക്കണമെന്നും മന്ത്രി അറിയിച്ചു.

 

ലീഗ് പിളരുന്നു, ഞെട്ടിത്തരിച്ച് കുഞ്ഞാലിക്കുട്ടി