Wednesday
17 December 2025
31.8 C
Kerala
HomeKeralaകുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണയുമായി 'സർഗവസന്തം'

കുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണയുമായി ‘സർഗവസന്തം’

കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സർഗവസന്തം’ എന്ന പേരിൽ ഓൺലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്.

വീട്ടിൽ തന്നെ കഴിയേണ്ട സാഹചര്യം മനസിലാക്കിയുള്ള പരിപാടികളാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ചിത്രരചന (പെൻസിൽ) മത്സരം – ‘കളർ ഓഫ് ഫ്യൂച്ചർ’, സിനിമാറ്റിക് ഡാൻസ്/ഫ്യൂഷൻ ഡാൻസ് മത്സരം – ‘ലെറ്റസ് ഡാൻസ് ടുഗതർ’, ക്രാഫ്റ്റ് മത്സരം – ‘വെൽത് ഔട്ട് ഓഫ് വേസ്റ്റ്’, വീഡിയോഗ്രാഫി – ദൈനംദിന ജീവിതത്തിലെ സൃഷ്ടിപരമായ സർഗാത്മക പ്രവർത്തനങ്ങൾ – ‘ഹൗസ്ഫുൾ’, കുടുംബത്തോടൊപ്പം മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രവർത്തനങ്ങൾ – ‘പ്രാണ’, ഓൺലൈൻ എക്‌സിബിഷൻ – ‘ക്രീയേറ്റീവ് ലാബ്’, ഒരുമയുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബാംഗങ്ങളോടൊപ്പമുള്ള ഏതൊരു പ്രവർത്തനവും – ‘ചലഞ്ച് എ ഫാമിലി’, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സർഗവാസനകൾ പ്രകടിപ്പിക്കാനുള്ള പരിപാടികൾ – ‘ഐ കാൻ’, ഓൺലൈൻ ക്യാമ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.

6 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് പരിപാടിയിൽ പങ്കെടുക്കാനാകും. ചെയ്യുന്ന പ്രവർത്തികളുടെ 3 മിനുറ്റിൽ കവിയാത്ത വിഡിയോകൾ #Sargavasantham2021#WeShallOvercome എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയുകയും അതാതു ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിൽ അയച്ചു കൊടുക്കേണ്ടതുമാണ്. മത്സര വിജയികൾക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ സമ്മാനവും ലഭിക്കും.

ഓൺലൈൻ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/ZiM8pYJTQU4aQCie6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓൺലൈൻ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. മെയ് ജൂലൈ മാസങ്ങളിലായി നടക്കുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ വനിതാശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റിൽ (http://wcd.kerala.gov.in ) ലഭ്യമാണ്.

RELATED ARTICLES

Most Popular

Recent Comments