ശനിയാഴ്‌ചവരെ സംസ്ഥാനത്ത്‌ ശക്തമായ മഴയ്ക്ക് സാധ്യത, കേരളതീരത്ത്‌ മീൻപിടിത്തം പാടില്ല

0
110

ശനിയാഴ്‌ചവരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്.

വ്യാഴവും ശനിയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.

കേരളതീരത്ത്‌ മീൻപിടിത്തം പാടില്ല. പൊഴിയൂർമുതൽ കാസർകോടുവരെ 3.3 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്ക്‌ സാധ്യതയുണ്ട്‌.

പ്രഫുൽ പട്ടേൽ എങ്ങനെ മോഡിയുടെ വിശ്വസ്തനായി, അറിയാക്കഥകൾ പുറത്ത്