Sunday
11 January 2026
24.8 C
Kerala
HomeIndiaപഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: വജ്ര വ്യാപാരി മെഹുൽ ചോക്‌സി അറസ്റ്റിൽ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: വജ്ര വ്യാപാരി മെഹുൽ ചോക്‌സി അറസ്റ്റിൽ

 

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്‌സി അറസ്റ്റിലായി. ഇന്ത്യയിൽ നിന്നും കടന്നു കളഞ്ഞ പ്രതി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയൽരാജ്യമായ ഡൊമിനിക്കയിൽ വെച്ചാണ് ചോക്‌സി അറസ്റ്റിലായത്.

ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്ക് വേണ്ടി ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്.ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഡൊമിനിക്കയിൽ വെച്ച് ചോക്‌സി പിടിയിലായത്.

ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിട്ടുണ്ട്. ചോക്‌സിയെ ആന്റിഗ്വയിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൌൺ അറിയിച്ചു.

അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് ചോക്‌സി. 2018 ലാണ് ചോക്‌സി തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് ആന്റിഗ്വയിലേക്ക് കടന്നത്

RELATED ARTICLES

Most Popular

Recent Comments