പൂന്തുറ ബോട്ടപകടം; രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

0
71

 

 

പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ജോസഫിന്റെ മൃതദേഹം പൂവാറിൽ നിന്നും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയിൽ നിന്നുമാണ് കാണാതായത്.കാണാതായവരിൽ പൂന്തുറ സ്വദേശി ഡേവിഡ്‌സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ചയാണ് ബോട്ടുകൾ അപകടത്തിൽപെട്ടത്. 14 പേരെ കോസ്റ്റ്ഗാർഡും തൊഴിലാളികളും ചേർന്ന് രക്ഷപെടുത്തിയിരുന്നു.

ലീഗ് പിളരുന്നു, ഞെട്ടിത്തരിച്ച് കുഞ്ഞാലിക്കുട്ടി