പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു, റെ​ഡ്​ അ​ല​ര്‍​ട്ട്​ പ്രഖ്യാപിച്ചു

0
67

പ​ത്ത​നം​തി​ട്ട​ ജില്ലയിൽ ശക്തമായ മഴയിൽ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു.പമ്പ , അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉയർന്നു.ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​ണ്. മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നാ​ല്‍ തു​റ​ന്നു​വി​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ റെ​ഡ്​ അ​ല​ര്‍​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

റാ​ന്നി കു​രു​മ്പൻമൂ​ഴി കോ​സ്​​വേ​യി​ല്‍ വെ​ള്ളം പൊ​ങ്ങി​യ​തി​നാ​ല്‍ ഒ​റ്റ​പ്പെ​ട്ട കു​രു​മ്പൻമൂ​ഴി നി​വാ​സി​ക​ളെ കാ​ണാ​ന്‍ ആന്റോ ആ​ന്‍​റ​ണി എം.​പി​യും അ​ഡ്വ.​പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം.​എ​ല്‍.​എ​യും എ​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ എ​ന്‍.​ഡി.​ആ​ര്‍.​എ​ഫിന്റെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു.

ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​ക്ക്​ മു​ക​ളി​ല്‍ ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം​ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വ​സി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​ക​യോ അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം അ​ടു​ത്തു​ള്ള ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ലേ​ക്ക് മാ​റു​ക​യോ ചെ​യ്യ​ണ​മെ​ന്നും മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി അ​റി​യി​ച്ചു.

അതേസമയം ജില്ലയിൽ ഇത്തരത്തിൽ മ​ഴ തു​ട​ര്‍​ന്നാ​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം കു​ട്ട​നാ​ട്​ വീ​ണ്ടും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി വ​രും.

ലീഗ് പിളരുന്നു, ഞെട്ടിത്തരിച്ച് കുഞ്ഞാലിക്കുട്ടി