ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രതിപക്ഷവും ഭരണപക്ഷവും, സംയുക്ത പ്രമേയം പാസാക്കും

0
101

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഭരണപരിഷ്‌കാര നടപടികളിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളവും. പ്രതിപക്ഷവും ഭരണപക്ഷവും നിയമസഭയിൽ സംയുക്ത പ്രമേയം പാസാക്കും.ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽപ്രമേയം പാസാക്കാൻ നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് ആരംഭിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നത്.

ല​ക്ഷ​ദ്വീ​പി​ന് പി​ന്തു​ണ​യു​മാ​യി പ്ര​മേ​യം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചു.

ലീഗ് പിളരുന്നു, ഞെട്ടിത്തരിച്ച് കുഞ്ഞാലിക്കുട്ടി