സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവർ റേഷൻ കടകളിൽ അറിയിക്കണം : ഭക്ഷ്യമന്ത്രി

0
54

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവർ കിറ്റ് ആവശ്യമില്ലെന്ന് റേഷൻ കടയിൽ രേഖാമൂലം അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.

ബിപിഎൽ റേഷൻ കാർഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവർ അത് തിരികെ നൽകാൻ തയ്യാറാകണമെന്നും ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കടകളിൽ വില വിവരം പ്രദർശിപ്പിക്കണം. കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് അധിക നിരക്ക് ഈടാക്കുന്നത് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ജി ആർ അനിൽ.

ലീഗ് പിളരുന്നു, ഞെട്ടിത്തരിച്ച് കുഞ്ഞാലിക്കുട്ടി