Sunday
11 January 2026
26.8 C
Kerala
HomePoliticsസൈബർ ആക്രമണം; നടൻ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്ഐ

സൈബർ ആക്രമണം; നടൻ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്ഐ

 

ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിന് സൈബർ ആക്രമണം നേരിടുന്ന നടൻ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്ഐ. പൃഥിരാജിനെതിരെയുള്ള സൈബർ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് പിന്തുണയുമായി സംഘടന എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ ലക്ഷ്യമിട്ട് വ്യാപകമായ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തിൽ നടൻ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

ലക്ഷദ്വീപിൽ പുതിയതായി ചുമതലയേറ്റ അഡ്മിനിസ്ട്രേർ പ്രഫുൽ ഖോഡ പട്ടേലിന്റെ തീരുമാനങ്ങളാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ദ്വീപ് ജനതയുടെ അഭിപ്രായത്തെ മറികടന്നുള്ള പരിഷ്‌കാരങ്ങളെ എതിർത്ത് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.

ഇതിനെ തുടർന്നാണ് അദ്ദേഹത്തിന് നേരെ സൈബർ ആക്രമണമുണ്ടായത്. ലക്ഷദ്വീപിലെ പരിഷ്‌കരണങ്ങൾക്കെതിരെ വ്യാപക എതിർപ്പാണ് കേരളത്തിലും ലക്ഷദ്വീപിലും ഉയരുന്നത്.

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും സാംസ്‌കാരിക രംഗത്തുള്ളവരും പരിഷ്‌കാരങ്ങൾക്കെതിരെ രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും രംഗത്തെത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments